HomeIndiaശുഭവാർത്ത - കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: ...

ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഓഹരി വിലകള്‍ കുതിക്കുന്നത്. ആ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ രണ്ട് ഓഹരികളുടേയും കൂടുതല്‍ വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.

ബജാജ് ഫിൻസെർവ്

ലാർജ്ക്യാപ് വിഭാഗത്തില്‍ ബിസിനസ് ചെയ്യുന്ന ഹോള്‍ഡിങ് കമ്ബനിയാണിത്. സബ്സിഡിയറി കമ്ബനികള്‍ സാമ്ബത്തിക സേവനങ്ങള്‍, ഇൻഷുറൻസ്, വെല്‍ത്ത് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ ബിസിനസ് ചെയ്യുന്നു.

ഓഹരി വില

വ്യാഴാഴ്ച ബിഎസ്‌ഇയില്‍ 3 ശതമാനം നേട്ടത്തോടെ ബജാജ് ഫിൻസെർവ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,771.50 രൂപയിലെത്തി. എന്നാല്‍ പിന്നീടുള്ള സമയങ്ങളില്‍ ചെറുതായി ഓഹരി താഴേക്ക് പോയി. 1,755.25 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ബജാജ് ഫിൻസെർവ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.45 ശതമാനം വളർച്ച ഓഹരി നേടി. ഒരു മാസത്തിനിടെ 6.74 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ബജാജ് ഫിനാൻസ്

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിനാൻസ്. റീട്ടെയില്‍, വാണിജ്യ, ചെറുകിട സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി വായ്പാ സേവനങ്ങള്‍ നല്‍കുന്നു. ബജാജ് ഫിൻസേർവിന്‍റെ കമ്ബനിയാണിത്.

ഓഹരി വില

ബിഎസ്‌ഇയില്‍ 7,065 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ബജാജ് ഫിനാൻസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.73 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 3.45 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. ഓഹരികള്‍ 2023 ഒക്ടോബർ 6 ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 8,190 രൂപയിലും 2024 മാർച്ച്‌ 6 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6,190 രൂപയിലും എത്തി.

ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒയിലൂടെ നേട്ടമുണ്ടാക്കാൻ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് ഓഹരികള്‍ക്ക് സാധിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അത് എങ്ങനെയാണെന്ന് നോക്കാം.

ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒ

2015 സെപ്തംബർ മുതല്‍ നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോണ്‍-ഡെപ്പോസിറ്റ്-ടേക്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്ബനിയാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. റെസിഡൻഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പർട്ടികള്‍ വാങ്ങുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്ബത്തിക സഹായങ്ങള്‍ കമ്ബനി നല്‍കുന്നു. കമ്ബനിയുടെ വായ്പ ഉല്‍പ്പന്നങ്ങളില്‍ ഭവനവായ്പകള്‍, വസ്തു വായ്പകള്‍, വാടക കിഴിവ്, ഡെവലപ്പർ ഫിനാൻസിങ് എന്നിവ ഉള്‍പ്പെടുന്നു.റിപ്പോർട്ടുകള്‍ പ്രകാരം സെപ്റ്റംബർ ആദ്യ പകുതിയോടെ ഐപിഒ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരിയുടമകള്‍ക്ക് ഐപിഒയ്ക്ക് പ്രത്യേക ക്വാട്ട ഉണ്ടായിരിക്കും, അവ രണ്ടും ‘പ്രമോട്ടർമാർ’ എന്ന് തരംതിരിക്കുന്നു.

ഓഹരി വാങ്ങാം

ബജാജ് ഹൗസിംഗ് ഫിനാൻസ് ഐപിഒ റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അടുത്ത ആഴ്‌ച എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാമെന്നതിനാല്‍ നിക്ഷേപകർ ഈ ആഴ്‌ച അവസാനത്തോടെ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികള്‍ വാങ്ങണം എന്നാണ് സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അനുസരിച്ച്‌ ആർഎച്ച്‌പി ഫയല്‍ ചെയ്യുന്ന തീയതിക്ക് മുമ്ബ് മാതൃ കമ്ബനി സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നവർക്ക് ഷെയർഹോള്‍ഡർ വിഭാഗത്തിന് കീഴില്‍ വരാനിരിക്കുന്ന ഐപിഒയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts