ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകർ എത്തുന്ന കാലമാണിത്. എന്നാല്‍ പലർക്കും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ എങ്ങനെയാണ് ഓഹരിയുടെ മുന്നേറ്റത്തെ മനസിലാക്കുക തുടങ്ങിയ കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത.അതുകൊണ്ടു തന്നെ ആദ്യമായി ഓഹരി വിപണിയിലേക്കെത്തുന്ന നിക്ഷേപകർ വില കുറഞ്ഞ, അതായത് പെന്നി ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്.മികച്ച പെന്നി ഓഹരികള്‍ കണ്ടെത്തുകയും അവയില്‍ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ പണം നിക്ഷേപിക്കാതെ തന്നെ ഓഹരി വിപണിയുടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ സ്വയം നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും.
പത്ത് രൂപയില്‍ താഴെ ഓഹരി വിലയുള്ള എന്നാല്‍ മികച്ച അടിസ്ഥാന കാര്യങ്ങളുള്ള 3 ഓഹരികളുടെ വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.
1. ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട് ലിമിറ്റഡ്
1994-ല്‍ സ്ഥാപിതമായ, ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് ടെക്‌സ്റ്റൈല്‍സ്, ഗാർമെൻ്റ് നിർമ്മാണം എന്നിവയുടെ ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്. 182 കോടി കോടി രൂപയാണ് വിപണി മൂലധനം.
ഓഹരി വില
എൻഎസ്‌ഇയില്‍ 7.63 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.84 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2.69 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2024-ല്‍ ഇതുവരെ 31.10 ശതമാനം നേട്ടമുണ്ടാക്കാനും ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 11.32 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
2. യുണിടെക് ലിമിറ്റഡ്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കമ്ബനിയാണ് യുണിടെക് ലിമിറ്റഡ്. 2,540 കോടി രൂപയാണ് വിപണി മൂലധനം. 1971-ലാണ് കമ്ബനി സ്ഥാപിച്ചത്.
ഓഹരി വില
എൻഎസ്‌ഇയില്‍ 9.65 രൂപ എന്നാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 37.86 ശതമാനം വളർച്ചയാണ് 2024-ല്‍ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 451.43 ശതമാനം നേട്ടമുണ്ടാക്കി മള്‍ട്ടിബാഗർ ഓഹരികളുടെ പട്ടികയില്‍ ഇടം നേടാനും ഓഹരിക്ക് സാധിച്ചു. 18.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
3. അൻ്റാർട്ടിക്ക ലിമിറ്റഡ്
1994-ല്‍ ആരംഭിച്ച അൻ്റാർട്ടിക്ക ലിമിറ്റഡ് പ്രിൻ്റിംഗ് ബിസിനസ്സിലും പേപ്പർ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് & പബ്ലിഷിംഗ് ഉല്‍പ്പന്ന നിർമ്മാതാവാണ്. 30.1 കോടി രൂപയാണ് വിപണി മൂലധനം.
ഓഹരി വില
എൻഎസ്‌ഇയില്‍ 1.94 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 19.75 ശതമാനവും ഒരു മാസത്തിനിടെ 4.30 ശതമാനവും വളർച്ച ഓഹരി നേടി. 29.33 ശതമാനമാണ് 2024-ല്‍ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 104.21 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
പെന്നി ഓഹരികള്‍
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കുക. അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്ബനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. എന്നാല്‍ ലിക്വിഡിറ്റി കുറവായതു കൊണ്ട് പൊതുവേ ഇത്തരം ഓഹരികളുടെ റിസ്ക്കും ഉയര്‍ന്നതായിരിക്കും.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.