HomeIndiaചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.

ചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.

മിക്കവാറും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. അപ്രതീക്ഷിതമായി വിപണിയില്‍ നടക്കുന്ന വ്യതിയാനങ്ങള്‍ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.ഉദാഹരണത്തിന് അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കപ്പെടുത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ ആശങ്കകള്‍ പലതും അസ്തമിക്കുകയും ചെയ്തു.

ചാഞ്ചാട്ടങ്ങളും ചാക്രികമായ കയറ്റിറക്കങ്ങളും ഓഹരി വിപണിയിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. മാത്രമല്ല, ഏത് ആസ്തികളിലും ഇത് പ്രകടവുമാണ്. അത് ഓഹരി ആവട്ടെ സ്വര്‍ണമാവട്ടെ റിയല്‍ എസ്റ്റേറ്റാവട്ടെ എല്ലാത്തിനും അതിന്റേതായ ചാക്രിക ചലനങ്ങള്‍ കാണും. അതേസമയം രണ്ട് ആസ്തികള്‍ക്ക് ഒരേസമയം ഒരേ ചാക്രികചലനം ഉണ്ടാവണമെന്നില്ല. അതായത് സ്വര്‍ണ വിലയും ഓഹരി വിലകളും ഒരുപോലെ ഇടിയുന്ന സാഹചര്യം ഉണ്ടാവണമെന്നില്ല. ബഹുവിധ ആസ്തികളില്‍ നിക്ഷേപം നടത്തുമ്ബോള്‍ പോര്‍ട്ട്ഫോളിയോയില്‍ വൈവിധ്യം ഉറപ്പാക്കുന്നതിനൊപ്പം എല്ലാ അസറ്റ് ക്ലാസില്‍ നിന്നും സന്തുലിതമായ നേട്ടം ഉണ്ടായിരിക്കുകയും വേണം. മള്‍ട്ടി അസറ്റ് സമീപനം സ്വീകരിക്കുന്ന നിക്ഷേപകര്‍ക്ക്, പ്രതിസന്ധിഘട്ടങ്ങള്‍ ഇടയ്ക്ക് വന്നുപോയാല്‍ പോലും, ദീര്‍ഘകാലത്തില്‍ നേട്ടമായിരിക്കും.

ഒറ്റ ഫണ്ടുകൊണ്ട് വ്യത്യസ്ത അസറ്റ് ക്ലാസുകളുടെ നേട്ടം

സാധാരണ ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മള്‍ട്ടി അസറ്റ് ഇന്‍വെസ്റ്റിംഗ് ബുദ്ധിപൂര്‍വം പിന്തുടരുന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ല. അവര്‍ ഇക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ല. മ്യൂച്വല്‍ ഫണ്ട് മേഖല ഇത്തരക്കാര്‍ക്ക് പറ്റുന്ന ഉല്‍പ്പന്നം അവതരിപ്പിച്ചിട്ടുണ്ട്. മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ഇതിനായുള്ളതാണ്. ഈ ഫണ്ടുകളില്‍, ഒരു പ്രൊഫഷണല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ സാധാരണ നിക്ഷേപകര്‍ക്ക് നേട്ടം ഉറപ്പാക്കുന്ന വിധം വ്യത്യസ്ത ആസ്തികളില്‍, സമയാസമയങ്ങളില്‍ അനുയോജ്യമായ തീരുമാനങ്ങളെടുത്ത് നിക്ഷേപം ക്രമീകരിച്ചുകൊണ്ടിരിക്കും.

ഒരൊറ്റ ഫണ്ടുകൊണ്ട് വ്യത്യസ്ത അസറ്റ് ക്ലാസുകളുടെ നേട്ടം നിക്ഷേപകന് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.ഇത്തരം ഫണ്ട് കാറ്റഗറിയില്‍ ഏറ്റവും പാരമ്ബര്യമുള്ള ഒന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മള്‍ട്ടി അസറ്റ് ഫണ്ട്. ഇക്വിറ്റി, ഡെറ്റ്, കമോഡിറ്റീസ്, REITs, InvITs എന്നിങ്ങനെ വിവിധ ആസ്തികളില്‍ ഇത് നിക്ഷേപം നടത്തുന്നു.

21 വര്‍ഷത്തെ പാരമ്ബര്യമുള്ള ഈ ഫണ്ടാണ് ഈ കാറ്റഗറിയിലെ ഏറ്റവും വലുതും. ഫണ്ട് ആരംഭിച്ച്‌ ഇക്കാലത്തിനിടെ 21.39 ശതമാനം CAGR (സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്) എന്ന നിരക്കിലുള്ള നേട്ടമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മെയ് 31 2024ല്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31.57 ശതമാനമെന്ന തിളക്കമാര്‍ന്ന നേട്ടം നല്‍കി. മൂന്നു വര്‍ഷ, അഞ്ച് വര്‍ഷ CAGR യഥാക്രമം 22.24 ശതമാനവും 19.45 ശതമാനവുമാണ്. നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഫണ്ടാണിത്.

Latest Posts