ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം ആഭരണങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കമ്പനിയാണ്. 2019 മാർച്ച് വരെ, കമ്പനി അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിൽ ജോബ് വർക്ക് അടിസ്ഥാനത്തിൽ നിർമ്മിച്ച ആഭരണങ്ങളുടെ ഹോൾസെയിൽ വ്യാപാരവും നടത്തിവന്നിരുന്നു.
നിലവിൽ ഉൽപ്പന്ന ഡിസൈനുകൾ കമ്പനി തന്നെയോ അല്ലെങ്കിൽ അല്ലെങ്കിൽ കമ്പനിക്ക് വേണ്ടി പ്രമുഖ ഡിസൈനേഴ്സ് രൂപപ്പെടുത്തുകയും പിന്നീട് ഓർഡറുകൾ അനുസരിച്ച് ജോബ് വർക്ക് അടിസ്ഥാനത്തിൽ ഇവ നിർമ്മിച്ച് സ്വർണ്ണ വജ്ര വ്യാപാരികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ് മോഡൽ. നിലവിൽ കമ്പനിക്ക് രാജ്യത്തെ പ്രമുഖ സ്വർണാഭരണ വ്യാപാരികളിൽ നിന്നായി 105 കോടി രൂപയുടെ സ്വർണാഭരണങ്ങളുടെ നിർമ്മാണത്തിനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട് എന്ന വിവരമാണ് ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരി വിലയെ സ്വാധീനിക്കുന്നത്.
കമ്പനിയുമായി ആഭരണ നിർമ്മാണ കരാറിലേർപ്പെട്ട ജ്വല്ലറികളിൽ മലബാർ ഗോൾഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ, ത്രിബോവന്ദാസ് ഭിംജി സവേരി എന്നിങ്ങനെ രാജ്യത്തെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകൾ ഉൾപ്പെടുന്നു. വെള്ളിയാഴ്ച, ആശാപുരി ഗോൾഡ് ഓർണമെന്റ്‌സിന്റെ ഓഹരികൾ ഷെയറിന് ഏകദേശം 7.32 രൂപയ്ക്ക് ക്ലോസ് ചെയ്‌തിരുന്നു. കമ്പനിയുടെ നിലവിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 243.99 കോടി രൂപയാണ്. ഓഹരി 2 വർഷത്തിനിടയിൽ 80 ശതമാനത്തിലേറെ നേട്ടം നൽകിയിട്ടുണ്ട്.
സ്വർണ്ണ വ്യാപാര മേഖലയിൽ നിലനിൽക്കുന്ന ഉണർവും, ആഗോളതലത്തിൽ തന്നെ സ്വർണാഭരണങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡും, രാജ്യത്ത് സ്വർണാഭരണ വ്യാപാരത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അനുകൂല സമീപനങ്ങളും ഈ ഓഹരിക്ക് മികച്ച ദീർഘകാല നിക്ഷേപ സാധ്യതകൾ സമ്മാനിക്കുന്നു. മൾട്ടി ബാഗർ റിട്ടേൺ തരാവുന്ന നിലയിലേക്ക് ഉയരാനും സാധ്യത കൽപിക്കപ്പെടുന്ന ഒരു ഓഹരിയാണ് ഇത്. പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണവും ദീർഘകാല നിക്ഷേപ സാധ്യതകളും ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച നിക്ഷേപം ആകാൻ സാധ്യതയുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.