- ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി. ഐടി ഓഹരികളുടെയും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെയും കുതിപ്പ് സൂചികകള്‍ക്ക് കരുത്തേകി. ആഗോള വിപണികളെ റാലിയും വിപണിയെ നേട്ടത്തിലെത്തിക്കാൻ സഹായിച്ചു.
- ആഗോള സ്വർണ വിലയില്‍ റെക്കാഡ്ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളർ ദുർബലമായതോടെ രാജ്യാന്തര വിപണിയില്‍ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഔണ്‍സിന് 2,499 ഡോളറിലെത്തി. അമേരിക്കയില്‍ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ആഗോള സാമ്ബത്തിക അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് താത്പര്യം കൂട്ടുന്നു.
- മുന്നേറ്റം തുടരുമോ? കുറഞ്ഞ പണപ്പെരുപ്പം സെപ്റ്റംബറില്‍ ഫെഡറല്‍ റിസർവ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാഹചര്യം ശക്തിപ്പെടുത്തിയതാണ് ഐടി മേഖലയുടെ തുടർച്ചയായ മുന്നേറ്റത്തിന് കാരണമെന്ന് മാസ്റ്റർ ക്യാപിറ്റല്‍ സർവീസസ് ലിമിറ്റഡിലെ റിസർച്ച് ആൻഡ് അഡ്വൈസറി വിഷ്ണു കാന്ത് ഉപാധ്യായ പറഞ്ഞു. 21 ദിവസത്തെ ഇഎംഎയ്ക്കും നിർണായക പ്രതിരോധ മേഖലയായ 24,400-24,450 നും മുകളിലേക്ക് വിപണി ഉയർന്നു. അതുകൊണ്ടു തന്നെ 24,800-24,850 ലേക്ക് മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
- 24,350 ലേക്കുള്ള ഏത് ഇടിവും പുതിയ വാങ്ങലുകള്‍ ആകർഷിക്കാൻ സാധ്യതയുണ്ടെന്നും വിഷ്ണു കാന്ത് കൂട്ടിച്ചേർത്തു.അതേസമയം നിഫ്റ്റി 50 അടുത്ത കാലയളവില്‍ 24,300-24,550 പരിധിക്കുള്ളില്‍ ഏകീകരിക്കുന്നത് തുടരാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നത്. 24,550-ന് മുകളിലുള്ള നിർണായക നീക്കത്തിന് മാത്രമേ സൂചികയെ മുകളിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളു. സൂചിക 24,300-ന് താഴെ വീണില്ലെങ്കില്‍ ബൈ-ഓണ്‍-ഡിപ്സ് തന്ത്രം കൂടുതല്‍ ഫലപ്രദമാകാമെന്നും അദ്ദേഹം പറഞ്ഞു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ഉത്തരവാദികൾ ആയിരിക്കില്ല.