HomeInvestment100% റിട്ടേൺ ഉറപ്പ് എന്ന് വിദഗ്ധർ: 150 രൂപ വില നിലവാരത്തിലുള്ള ഈ ഓഹരി നിങ്ങളുടെ...

100% റിട്ടേൺ ഉറപ്പ് എന്ന് വിദഗ്ധർ: 150 രൂപ വില നിലവാരത്തിലുള്ള ഈ ഓഹരി നിങ്ങളുടെ പോർട്ട്ഫോളുകളിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല; വിശദമായ വിശകലനം വാർത്തയോടൊപ്പം.

രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഒരു ഫ്രീഡം സ്റ്റോക്കിന്‍റെ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫ്രീഡം സ്റ്റോക്ക് എന്നത് ദീർഘകാലത്തേക്ക് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നിക്ഷേപമാണ്. മികച്ച വരുമാനം ലക്ഷ്യമിടുന്ന സമയത്ത് സമ്മർദ്ദരഹിതരായിരിക്കാൻ ഈ രീതി നിക്ഷേപകനെ സഹായിക്കുന്നു. ശക്തമായ അടിസ്ഥാനകാര്യങ്ങള്‍, ഉറച്ച ട്രാക്ക് റെക്കോർഡ്, വളർച്ചാ സാധ്യത എന്നിവയുള്ള കമ്ബനികളെ തെരഞ്ഞെടുക്കുക എന്നതാണ് ഫ്രീഡം സ്റ്റോക്ക് എന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ചുരുക്കം.

ഡോലറ്റ് അല്‍ഗോടെക് ലിമിറ്റഡ്: ബ്രോക്കറേജ് സേവനങ്ങളും അനുബന്ധ സേവനങ്ങളും നല്‍കുന്ന കമ്ബനിയാണ് ഡോലറ്റ് അല്‍ഗോടെക് ലിമിറ്റഡ്. 2,559 കോടി രൂപയാണ് വിപണി മൂലധനം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ട്രേഡിംഗ് കം സെല്‍ഫ് ക്ലിയറിംഗ് അംഗമാണ് കമ്ബനി. പങ്കാളിത്ത സ്ഥാപനമായ ഡോലാറ്റ് ട്രേഡ്‌കോർപ്പാണ് അതിൻ്റെ അനുബന്ധ സ്ഥാപനം.

ഓഹരി വിപണിയിലെ പ്രകടനം: 2.11 ശതമാനം നേട്ടത്തോടെ 146 രൂപ എന്ന നിലയിലാണ് ബുധാഴ്ച ഡോലറ്റ് അല്‍ഗോടെക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 10.86 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 81.59 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ല്‍ ഇതുവരെ 127.59 ശതമാനം ലാഭം നിക്ഷേപകർക്ക് നല്‍കാനും ഡോലറ്റ് അല്‍ഗോടെക് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 228.46 ശതമാനം നേട്ടത്തോടെ മള്‍ട്ടിബാഗർ ഓഹരികളുടെ പട്ടികയില്‍ ഇടം നേടാനും കമ്ബനിക്ക് സാധിച്ചു. 169.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 43.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വിദഗ്ധരുടെ വിലയിരുത്തല്‍: ഡോലറ്റ് അല്‍ഗോടെക് 3 വർഷത്തേക്ക് കൈവശം വയ്ക്കുന്നത് 100% ഉയർച്ച വാഗ്ദാനം ചെയ്യുമെന്നാണ് വിശ്വാസമെന്നാണ് മാർക്കറ്റ് വിദഗ്ധനായ രാഘവേന്ദ്ര കേഡിയ പറയുന്നത്. 320 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് അദ്ദേഹം ശുപാർശ ചെയ്യുന്നത്. കമ്ബനിക്ക് 74.5 ശതമാനം പ്രൊമോട്ടർ ഹോള്‍ഡിംഗ് ഉണ്ട്. ഇത് നല്ല കോർപ്പറേറ്റ് ഭരണത്തിൻ്റെ ശക്തമായ സൂചകമാണ്. അതുകൊണ്ടു തന്നെ ഡോലറ്റ് അല്‍ഗോടെക് ഓഹരിയെ ഒരു മികച്ച നിക്ഷേപ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു എന്നും രാഘവേന്ദ്ര കേഡിയ വ്യക്തമാക്കി.

കമ്ബനിയുടെ ഗുണങ്ങൾ

1. കമ്ബനി കടം കുറച്ചു.

2. കമ്ബനിയുടെ ഇക്വിറ്റി ട്രാക്ക് റെക്കോർഡ് മികച്ചതാണ്.

3 വർഷത്തെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 25.3 ശതമാനം.

4. ടിടിഎം പി/ഇ: 11.06

5. സെക്ടർ പി/ഇ: 25.28

6. ലാഭവിഹിതം: 0.17 %

വരുമാനത്തില്‍ വർധനവ്: ഡോലറ്റ് അല്‍ഗോടെകിന്‍റെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 220.58% ഉയർന്ന് 151.73 കോടിയായി. അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 456.95 ശതമാനം ഉയർന്ന് 71.68 കോടി രൂപയായി. ത്രൈമാസ വളർച്ചാ അടിസ്ഥാനത്തില്‍, ഡോലറ്റ് അല്‍ഗോടെക് ലിമിറ്റഡ് കഴിഞ്ഞ 3 മാസങ്ങള്‍ മുതല്‍ അറ്റാദായത്തില്‍ 5.33% കുതിപ്പ് സൃഷ്ടിച്ചു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts