ചെറിയ സമയത്തിനുള്ളില്‍ മികച്ച വളർച്ച കൈവരിച്ച നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നല്‍കുന്ന ഓഹരികള്‍. അത്തരത്തിലുള്ള ഒരു ഓഹരിയാണ് പോപ്പീസ് കെയേഴ്സ്. നമ്മുടെ സ്വന്തം കേരളത്തില്‍ പിറവികൊണ്ട കമ്ബനിയാണ് പോപ്പീസ് കെയേഴ്സ്. കഴിഞ്ഞ നാല് വർഷത്തിനിടയില്‍ പോപ്പീസിൻ്റെ സ്റ്റോക്ക് വില 8,861 ശതമാനം ഉയർന്നു. 2021 ഓഗസ്റ്റില്‍ 1.8 രൂപയായിരുന്ന ഓഹരിയുടെ വില ഇന്ന് 161.30 രൂപയാണ്. വരും നാളുകളിലും ഓഹരി സമാന കുതിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നമുക്ക് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാം.
കീശ വീർപ്പിച്ച ഓഹരി: ബിഎസ്‌ഇയില്‍ 161.30 രൂപ എന്നതാണ് നിലവില്‍ പോപ്പീസ് കെയേഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 51.31 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ല്‍ ഇതുവരെ 181 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ജൂലൈയില്‍ 35 ശതമാനവും ഓഗസ്റ്റ് മാസം ഇതുവരെ 22 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. മേയില്‍ 20.7 ശതമാനവും ഏപ്രിലില്‍ 6.7 ശതമാനവും ഓഹരി നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ജൂണില്‍ 22 ശതമാനം നഷ്ടം ഓഹരി നേരിട്ടു.
2021 ഓഗസ്റ്റില്‍ 2.5 രൂപയായിരുന്നു പോപ്പീസ് ഓഹരിയുടെ വില. അവിടെനിന്നും ഇതുവരെ 6352 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഹ്രസ്വകാലത്തും പോപ്പീസ് കെയേഴ്‌സ് മികച്ച പ്രകടനം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,634 ശതമാനം വർധനവാണ് ഈ ഓഹരിക്ക് ഉണ്ടായത്. ഓഗസ്റ്റ് 14-ആം തീയ്യതി രേഖപ്പെടുത്തിയ 161.30 രൂപയാണ് ഓഹരിയുടെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 9.48 രൂപയാണ്.
ബ്രോക്കറേജ് വിലയിരുത്തല്‍: പോപ്പീസ് കെയേഴ്സിനെക്കുറിച്ച് ഐസിഐസിഐ ഡയറക്റ്റ് ഒരു നല്ല വീക്ഷണം പ്രകടിപ്പിച്ചു. ഓഹരി അതിൻ്റെ ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളില്‍ സ്ഥിരമായി ട്രേഡ് ചെയ്തു. ഇത് ശക്തമായ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നു. ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിന് കമ്ബനി അതിൻ്റെ മൂലധനം ഫലപ്രദമായി വിനിയോഗിച്ചു.
പോപ്പീസ് കെയേഴ്സ് ലിമിറ്റഡ്: മലപ്പുറത്തെ തിരുവാലിയില്‍ നിന്ന് 2005-ലാണ് പോപ്പീസിൻെറ തുടക്കം. 2500 ചതുരശ്രയടിയിലെ ഒരു ചെറിയ കടയില്‍ നിന്ന് കുഞ്ഞുടുപ്പുകളുമായി ആരംഭിച്ച യാത്ര പോപ്പീസിനെ ഇപ്പോള്‍ സംസ്ഥാനത്തെ കുട്ടികളുടെ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ റീട്ടെയ്‍ലർമാരില്‍ ഒന്നായി വളർത്തിയിരിക്കുന്നു. 30-ലേറെ രാജ്യങ്ങളിലേക്ക് കുഞ്ഞുടുപ്പുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 70-ഓളം ഔട്ട്ലെറ്റുകളുണ്ട്.
വരുമാനം: ജൂണ്‍ പാദത്തില്‍ പോപ്പീസ് കെയേഴ്‌സിന് 5.1 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ കാലയളവിലെതിന് സമാനമാണ്. താരതമ്യേന കുറഞ്ഞ പ്രാരംഭ നിക്ഷേപത്തില്‍ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയുള്ളതിനാല്‍ പോപ്പീസ് കെയേഴ്സ് പോലുള്ള പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് ആകർഷകമായിരിക്കും. എന്നിരുന്നാലും, ഈ വിഭാഗം അപകടസാധ്യതകള്‍ നിറഞ്ഞതാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.