HomeKeralaതൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം

തൃശൂര്‍ ജില്ലയില്‍ മിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ ,വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് രണ്ട് മരണങ്ങളും സംഭവിച്ചത്.

ഇന്ന് രാവിലെ 11.30ന് വേലൂര്‍ കുറുമാലിലെ തറവാട്ടുവീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് നിമിഷക്ക് മിന്നലേറ്റത്.രാവിലെ 10.30ഒാടെയാണ് സംഭവം. ഏറെ നേരമായിട്ടും നിമിഷ കുളി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് കുളിമുറിയില്‍ വീണു കിടക്കുന്ന യുവതിയെ കണ്ടത്. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലും ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു പോയ നിലയിലുമായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts