ബ്രിട്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്ബതികളുടെ മകള്‍ ലിസ്സെല്‍ മരിയ(10)യ്ക്കാണ് വെടിയേറ്റത്.
ലണ്ടനിലെ ഹാക്ക്നിയില്‍ ബുധനാഴ്ച രാത്രി 9.20 നാണ് സംഭവം. ഡാള്‍ട്ടണ്‍ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റൻറിന് സമീപം ബൈക്കില്‍ എത്തിയയാള്‍ പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നു. ലിസ്സെല്‍ മരിയയെ കൂടാതെ മറ്റ് മൂന്നുപേർക്കും വെടിയേറ്റു.
വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.