മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ത്ത് ചാക്കോ – ലില്ലി ദമ്ബതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.
ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.
പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു.
മാനന്തവാടിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണല്‍ഷിപ്പിന്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്. ലിന്റ ഏക സഹോദരിയാണ്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. കല വെല്‍ഫയർ അസോസിയേഷൻ പ്രവർത്തകർ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി