HomeKeralaഫഹദ് ഫാസില്‍ പറഞ്ഞ 'എഡിഎച്ച്‌ഡി' എന്ന മാനസിക അവസ്ഥ; ലക്ഷണങ്ങള്‍ അറിയാം

ഫഹദ് ഫാസില്‍ പറഞ്ഞ ‘എഡിഎച്ച്‌ഡി’ എന്ന മാനസിക അവസ്ഥ; ലക്ഷണങ്ങള്‍ അറിയാം

തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എഡിഎച്ച്‌ഡി) ഉണ്ടെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസില്‍.

കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ് എഡിഎച്ച്‌ഡി. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

മുതിർന്നവരില്‍ മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടും ഇത് സംഭവിക്കാം.

വരാനുള്ള കാരണങ്ങള്‍

മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും

ന്യൂറോളജിക്കല്‍ വ്യത്യാസങ്ങള്‍

ജനിതക ഘടകങ്ങള്‍

മസ്‌തിഷ്ക പരിക്കും ആഘാതവും

പാരമ്ബര്യം

വയസ്

എഡിഎച്ച്‌ഡിയുടെ ലക്ഷണങ്ങള്‍ 12 വയസിന് മുൻപ് തന്നെ കുട്ടികളില്‍ പ്രകടമാകുന്നു. ചില കുട്ടികളില്‍ മൂന്ന് വയസ് മുതല്‍ തന്നെ അവ പ്രകടമാകാം.

ലക്ഷണങ്ങള്‍

അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും കൗമാരക്കാരിലും ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം.

അശ്രദ്ധ – കുട്ടികള്‍ക്ക് സ്കൂളിലെ പ്രവർത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക, കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ മടുപ്പ് തോന്നുക, നിർദ്ദേശങ്ങള്‍ കേള്‍ക്കാനോ നടപ്പിലാക്കാനോ കഴിയാതെ വരിക എന്നി ലക്ഷണങ്ങള്‍ ഉണ്ടാകും.

ഹെെപ്പർ ആക്ടിവിറ്റി – ഒരു സ്ഥലത്ത് നിശ്ചലമായി ഇരിക്കാൻ കഴിയാതെ വരിക, നിരന്തരം കലഹിക്കുക, ചെയ്യുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വരിക, അമിതമായ സംസാരം, കാത്തിരിക്കാൻ മടി കാണിക്കുക. ആലോചിക്കാതെ എടുത്തുചാടുക, ഒരാള്‍ സംസാരിക്കുമ്ബോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അതിനെ തടസപ്പെടുത്തി സംസാരിക്കുക എന്നിവയാണ് ഹെെപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങള്‍

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts