HomeUncategorizedനഴ്‌സുമാര്‍ക്ക്  അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി; കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

നഴ്‌സുമാര്‍ക്ക്  അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി; കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌യുകെ‌യിലേക്കും ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.

യുകെ

കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന യുകെ വെയില്‍സില്‍ നഴ്സുമാർക്ക് അവസരം. ജൂണ്‍ ആറ് മുതല്‍ എട്ട് വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖം. യോഗ്യത: നഴ്സിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, ആറു മാസ പരിചയം. 

മെഡിക്കല്‍, സർജിക്കല്‍, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് സ്പെഷാലിറ്റികളില്‍ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. 

സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോർ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഒഇടി ബി (റൈറ്റിംഗില്‍ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനും വേണം.

വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഇടി സ്കോർ കാർഡ്, പാസ്പോർട്ടിന്‍റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala. gov.in, rcrtment.norka @kerala. gov.in എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് ഈ മാസം 24നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ നോർക്കയുടെ വെബ്സൈറ്റുകളില്‍. ഫോണ്‍: 0471-2770536

www.nifl. norkaroots.org, www.norkaroots.org

ഓസ്ട്രിയ, ജർമനി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. അഞ്ഞുറോളം ഒഴിവിലേക്കാണ് റിക്രൂട്ട്മെന്‍റ്, ജർമൻ ഭാഷയില്‍ ബി-1/ ബി-2 ലെവല്‍ പാസായിരിക്കണം. പുരുഷന്മാർക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 

ഓസ്ട്രിയ: വിവിധ ആശുപത്രികളിലാണ് അവസരം. ശന്പളം: പ്രതിവർഷം 2600-4000 യൂറോ (ഏകദേശം 2,35,000-3,60,000 ഇന്ത്യൻ രൂപ). യോഗ്യത: നഴ്സിംഗ് ബിരുദം. പ്രായം: 30 കവിയരുത്

ജർമനി: വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലും ഓള്‍ഡ് ഏജ് ഹോമുകളിലുമാണ് അവസരം. രണ്ടുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. 

ശന്പളം 2400-4000 യൂറോ (ഉദ്ദേശം 2,15,000-3,60,000 ഇന്ത്യൻ രൂപ). യോഗ്യത: നഴ് സിംഗിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. പ്രായം: 40 കവിയരുത്. 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയില്‍ 38 മണിക്കൂറായിരിക്കും പ്രവൃത്തിസമയം. കൂടാതെ മെഡിക്കല്‍ അലവൻസ്, ഇൻഷ്വറൻസ്, സൗജന്യ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും. 

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ബയോഡേറ്റ, ജർമൻ ലാംഗ്വേജ് ബി-1/ ബി 2 സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്‍റെ പകർപ്പ് എന്നിവ [email protected] എന്ന മെയില്‍ വിലാസത്തിലേക്ക് അയയ്‌ക്കണം. 

ജർമനിയിലേക്ക് അപേക്ഷിക്കുന്നവർ സബ്ജക്‌ട് ലൈനില്‍ ‘B1/B2 Nurse to Germany’ എന്ന് വ്യക്തമാക്കണം. 

അവസാന തീയതി: ഈ മാസം 25. ഫോണ്‍: +91-471-2329441/2/3/5.

= https://odepc.kerala.gov.in

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts