HomeUncategorizedഅഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച്‌ വിമാനം; ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്കേറ്റു;...

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച്‌ വിമാനം; ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്കേറ്റു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ആടിയുലഞ്ഞ സിംഗപ്പുർ എയർലൈൻസ് വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്നതും അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്. ഓക്സിജൻ മാസ്ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000-അടി താഴുകയായിരുന്നു. ഫ്ളൈറ്റ്റഡാർ 24-ന്റെ റിപ്പോർട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. പിന്നാലെ ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തില്‍ വിമാനം എമർജൻസി ലാൻഡിങ് നടത്തി. പെട്ടെന്ന് വിമാനം കുലുങ്ങാൻ തുടങ്ങിയെന്നും ചെരിഞ്ഞെന്നും വിമാനത്തിലെ യാത്രക്കാരനായ വിദ്യാർഥി പറഞ്ഞു. പെട്ടെന്ന് വിമാനം താഴ്ന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവർ സീലിങ്ങില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടർന്നാകാമെന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലെ എയർപോർട്ട് ജനറല്‍ മാനേജർ കിറ്റിപോങ് പറഞ്ഞു. നിരവധി യാത്രക്കാർക്ക് തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരന്റെ മരണത്തില്‍ സിംഗപ്പുർ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി.

സിംഗപ്പുർ എയർലൈൻസിന്റെ ബോയിങ് 777-300ഇആർ വിമാനമാണ് ശക്തമായി ആടിയുലഞ്ഞത്. 211-യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. എത്ര പേർക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts