HomeKeralaസാരിയില്‍ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം 

സാരിയില്‍ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം 

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.

ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറല്‍ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് പ്രചരിക്കുകയാണ്. ഒപ്പം വിമർശനവും.

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ആണ് ഫോട്ടോയില്‍ ദീപ്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ബ്ലൗസ്‍‍ലെസും ആണ്. ഓർണമെൻസ് ഒന്നും തന്നെ ധരിച്ചിട്ടുമില്ല. സിമ്ബില്‍ മേക്കപ്പുമാണ് ദീപ്തി ഉപയോഗിച്ചിരിക്കുന്നത്. വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ക്യാമറാമാൻ.

ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇതില്‍ ഫോട്ടോയെ പുകഴ്ത്തുന്ന സെലിബ്രിറ്റികളും ഉണ്ട്. എന്നാല്‍ വിമർശന കമന്റുകളും ഉണ്ട്. “ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങാൻ കാശില്ലായിരുന്നോ, ഇതെന്താ ആടുജീവിതം രണ്ടാം ഭാഗമാണോ, ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ”, എന്നെല്ലാമാണ് ഇത്തരക്കാർ കമന്റ് ചെയ്യുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts