ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്ബ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്.
ഇന്നുരാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
പാലക്കാടും ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസില്‍ പി രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ ശബരീഷ് (27) ആണ് മരിച്ചത്. ഇന്നുരാവിലെ കൂട്ടുകാർക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് 56കാരി കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.