ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ.
“പരം പരം പരം പരം പരമസുന്ദരി” എന്ന ഹിന്ദി ഗാനം ആലപിച്ചാണ് മഞ്ജു ആരാധകരെ അമ്ബരപ്പിച്ചത്.
പലപ്പോഴും മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധരെ വിസ്മയിപ്പിക്കാറുള്ള നടിയാണ് മഞ്ജു വാര്യർ. എന്നാല്‍ അപ്രതീക്ഷിതമായി പാട്ടുപാടാനെത്തിയ താരത്തെ കണ്ട് പലരും അമ്ബരന്നു. വനിത ഫിലിം അവർഡിന്റെ വേദിയിലായിരുന്നു താരത്തിന്റെ പ്രകടനം. പാട്ടുപാടുന്ന മഞ്ജുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.
അഭിനന്ദനത്തിനൊപ്പം നിരവധി വിമർശനങ്ങളും കമന്റില്‍ ലഭിക്കുന്നുണ്ട്. “മലയാളത്തില്‍ ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ”, “ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍. പാടാൻ അറിയാവുന്നവർ പാടട്ടെ”, “പെറ്റ തള്ള സഹിക്കില്ല… കൊല്ലണ്ടായിരുന്നു ഈ പാട്ടിനെ ഇങ്ങനെ” തുടങ്ങിയവായാണ് നെഗറ്റീവ് കമന്റുകളില്‍ ചിലത്.
വനിത അവാർഡില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകുള്‍ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്. മോഹൻലാലും മമ്മൂട്ടിയും പരസ്പരം ചുംമ്ബിക്കുന്ന വീഡിയോ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.