ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച സെലിബ്രിറ്റിയാണ് ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വല്‍ ആണെന്നും പെണ്‍കുട്ടികളോടാണ് കൂടുതല്‍ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി.
പൂർണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാൻ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി പറയുന്നു. റോളിങ് സ്റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ വളരെ ഹോട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ശരീരത്തോടുള്ള അടുപ്പവും പ്രണയവും ആഴമേറിയതാണ്. മുമ്ബൊരിക്കലും തോന്നാത്തവിധത്തിലുള്ള ഇഷ്ടമാണ് എനിക്ക് എന്നോട് ഇപ്പോഴുള്ളത്. എന്നെത്തന്നെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും അംഗീകരിക്കുന്നതും വലിയ കാര്യമായി എനിക്കു തോന്നുന്നു.’-ബില്ലി വ്യക്തമാക്കുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്ബാണ് താൻ ബൈസെക്ഷ്വല്‍ ആണെന്ന് താരം ഒരു പൊതുവേദിയില്‍ തുറന്നുപറഞ്ഞത്. തനിക്ക് ഒരേസമയം സ്ത്രീകളോടും പുരുഷൻമാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പറഞ്ഞിരുന്നു. ‘ഞാൻ എല്ലാവരേയും മനുഷ്യരായാണ് കാണുന്നത്. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേർതിരിവില്ല. പെണ്‍കുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും എന്നെ ഏറെ മോഹിപ്പിക്കാറുണ്ട്. അവരുടെ ശരീരം കാണുമ്ബോള്‍ സ്വയം നിയന്ത്രിക്കാൻ കഴിയാറില്ല.’- ബില്ലി പറയുന്നു.
അമേരിക്കൻ ഗായകൻ ജെസ്സി റുതർഫോർഡും ബില്ലിയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ജെസ്സിയോടൊപ്പമുള്ള ചിത്രങ്ങള്‍ ബില്ലി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരും വേർപിരിഞ്ഞു.