മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം.
അഞ്ച് വിക്കറ്റ് കുറിച്ച പേസര്‍ സന്ദീപ് ശര്‍മയും സെഞ്ചുറി നേടിയ യശ്വസി ജെയ്‌സ്വാളും(60 പന്തില്‍ 104 റണ്‍സ്) ചേര്‍ന്നാണു രാജസ്‌ഥാന് അനായാസ വിജയം നേടിക്കൊടുത്തത്. ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍(37) പുറത്താകാതെനിന്നു. എട്ട് പന്ത് അവശേഷിക്കെയാണു ജയം.
സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 179/9
രാജസ്‌ഥാന്‍ റോയല്‍സ് 180/1
അവസാന ഓവറിലാണു സന്ദീപ് മൂന്ന് വിക്കറ്റുകളെടുത്തത്. ആദ്യ പന്തില്‍ തിലക് വര്‍മയും (45 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 65) അടുത്ത പന്തില്‍ ജെറാഡ് കോട്‌സീയും (0) പുറത്തായി. അഞ്ചാമത്തെ പന്തില്‍ ടിം ഡേവിഡും (മൂന്ന്) മടങ്ങി. ഇഷാന്‍ കിഷന്‍ (0), സൂര്യകുമാര്‍ യാദവ് (10) എന്നിവരെയും സന്ദീപാണു പുറത്താക്കിയത്. ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈ ഒന്‍പത് വിക്കറ്റിന് 179 റണ്ണെടുത്തു. തിലക് വര്‍മയും നേഹാല്‍ വാധ്രയും ചേര്‍ന്നാണ് (24 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 49) ചേര്‍ന്നാണു മുംബൈയെ രക്ഷപ്പെടുത്തിയത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്‌തു.
ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ രോഹിത് ശര്‍മ (ആറ്) പുറത്തായി. സന്ദീപിന്റെ രണ്ടാം ഓവറില്‍ ഇഷാനും മടങ്ങി. സൂര്യ കുമാര്‍ യാദവിനെ (10) പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്‌ക്ക് മൂന്നാം പ്രഹരം ഏല്‍പ്പിച്ചു. അതോടെ മുംബൈ മൂന്നിന് 20 എന്ന നിലയിലേക്ക് വീണു. രാജസ്‌ഥാനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും ആവേശ് ഖാന്‍, ചാഹാല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു