മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്.
വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.