HomeKeralaകൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്,

കൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്,

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച്‌ കണ്ണിനാണ് പരിക്കേറ്റത്.

ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കള്‍ അറിയിച്ചു.

സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കുണ്ടറയിലെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.

കണ്ണില്‍ പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കൊല്ലം കുണ്ടറയിലെത്തിയ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts