HomeEntertainmentകാത്തിരിപ്പുകള്‍ക്ക് വിരാമം; 'മഞ്ഞുമ്മല്‍ ബോയ്സ്' ഇനി ഒടിടിയില്‍

കാത്തിരിപ്പുകള്‍ക്ക് വിരാമം; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഇനി ഒടിടിയില്‍

‘മഞ്ഞുമ്മല്‍ ബോയ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്.

മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

മലയാളത്തില്‍ ഇതുവരെയിറങ്ങിയ സർവൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts