HomeKeralaVideo; പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്, ഇക്കുറി വെടിക്കെട്ടിന്റെ വര്‍ണശോഭ ആസ്വദിക്കാനാകാതെ പൂരം പ്രേമികള്‍...

Video; പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്, ഇക്കുറി വെടിക്കെട്ടിന്റെ വര്‍ണശോഭ ആസ്വദിക്കാനാകാതെ പൂരം പ്രേമികള്‍ : ചരിത്രത്തില്‍ ആദ്യം

മണിക്കൂറുകള്‍ വൈകി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് ഇന്ന് രാവിലെ നടന്നു. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചത്. 

ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ലെങ്കിലും ആർപ്പുവിളികളോടെ അവർ വെടിക്കെട്ട് ആസ്വദിച്ചു. പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ തിരുവമ്ബാടി വിഭാഗം ഇന്നലെ രാത്രിയില്‍ പൂരം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ രാജൻ നടത്തിയ ഇടപെടലുകള്‍ക്ക് പിന്നാലെയാണ് ദേവസ്വങ്ങള്‍ പൂരം പൂർത്തിയാക്കാമെന്ന നിലപാടിലേക്ക് എത്തിയത് 

സാധാരണനിലയില്ഡ പുലർച്ചെ മൂന്നുമണിക്കാണ് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കേണ്ടത്. എന്നാല്‍, ഇക്കുറി നേരം പുലർന്നതിന് ശേഷമാണ് വെടിക്കെട്ട് നടന്നത്. ഇരുട്ടില്‍ നടക്കുന്ന വെടിക്കെട്ടിന്റെ വർണശോഭ ഇക്കുറി പൂരപ്രേമികള്‍ക്ക് ആസ്വദിക്കാനായില്ല. ഇതോടെ വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും.

ചടങ്ങുകളുടെ ദൈർഘ്യം കുറച്ച്‌ പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കില്‍ പൂരപ്രേമികള്‍ക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കില്‍ ഉപചാരം ചൊല്ലി പിരിയല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വൈകുന്നതിന് കാരണമാകും. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. 

ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് പൂരത്തിനിടയിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts