HomeIndiaVideo; വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം-...

Video; വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ കാണാം 

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്.

റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ആരാധകർ. രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയോട് അടുപ്പിച്ച്‌ ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്ബടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു അവർ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേല്‍പ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ട് അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം.

നിലവില്‍ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും പൂര്‍ത്തിയാക്കിയ ശേഷം വിജയ് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts