HomeKeralaമലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

വേങ്ങരയില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇവർ പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts