HomeUncategorizedVideo; ഇര വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം; സോഷ്യൽ മീഡിയ വൈറൽ വീഡിയോ...

Video; ഇര വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം; സോഷ്യൽ മീഡിയ വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

പാമ്ബുകളെ നേരില്‍ കാണുന്നത് മാത്രമല്ല, ചിത്രങ്ങളിലോ വീഡിയോകളിലോ കാണുന്നത് പോലും പലരേയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാമ്ബുകളുമായുള്ള ഏറ്റുമുട്ടലുകള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്ബിന്റെ ഈ വീഡിയോയും ചിലപ്പോള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാം. ഇരവിഴുങ്ങിയ ഒരു പെരുമ്ബാമ്ബാണ് ഈ വീഡിയോയിലെ ഉള്ളത്. തന്നെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തും നിന്നും കെട്ടുപൊട്ടിച്ച്‌ രക്ഷപ്പെടാനായി ഭീമൻ നടത്തുന്ന പരാക്രമങ്ങളാണ് ഈ വീഡിയോയില്‍.

കഴിഞ്ഞ വർഷം X ഹാൻഡില്‍ പങ്കിട്ട ഈ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. ഒരു ഷെഡ്ഡില്‍ കഴുത്തില്‍ കയറുകുടുക്കി കെട്ടിയിട്ട നിലയിലാണ് പാമ്ബ്. കെട്ട് പൊട്ടിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് വീഡ‍ിയോയില്‍ അത് ന‌ടത്തുന്നത്. ഇരയെ വിഴുങ്ങി വയർ വീർത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. കഠിനശ്രമം നടത്തിയിട്ടും, പാമ്ബ് രക്ഷപ്പെടുന്നതില്‍ പരാജയപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10 -ന് ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദ, “സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയില്‍ അകപ്പെട്ടു” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ക്ലിപ്പാണ് ഇത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts