HomeKeralaജെസ്ന ജീവിച്ചിരിപ്പില്ല; ജെസ്‌നയെ കുറിച്ച് നിര്‍ണായ വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തില്‍, 19 ന്...

ജെസ്ന ജീവിച്ചിരിപ്പില്ല; ജെസ്‌നയെ കുറിച്ച് നിര്‍ണായ വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തില്‍, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്

ജസ്ന തിരോധാനത്തില്‍ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകള്‍ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലൗ ജിഹാദടക്കമുള്ള വർഗീയ ആരോപണങ്ങള്‍ തള്ളുന്നതായും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി

ജസ്ന മുണ്ടക്കയം വിട്ട് പോയിട്ടില്ലെന്നാണ് പിതാവ് ജയിംസ് ഉറച്ച്‌ വിശ്വസിക്കുന്നത്. മകളെ ആരോ അപായപ്പെടുത്തിയെന്ന് കരുതുന്നു. ജസ്ന വിദേശത്തേക്ക് പോകുന്നതിനുള്ള സാധ്യത ഇല്ല. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ തന്നെ വിളിക്കാതിരിക്കാനാകില്ല. തുടക്കത്തിലെ അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചു. സിബിഐ പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തില്‍ തൻറെ നേതൃത്വത്തില്‍ ഒരു ടീമായി സമാന്തര അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ സിബിഐ വിട്ടുപോയ കാര്യങ്ങളടക്കം കൂടുതല്‍ വിവരങ്ങള്‍ താൻ കണ്ടെത്തി. ഇക്കാര്യങ്ങള്‍ 19ന് തിരുവനന്തപുരം സി ജെ എം കോടതില്‍ കൈമാറും. അതിനുശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ എന്നും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.

സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച്‌ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും ജെസ്ന ജീവിച്ചിരിപ്പില്ലെന്നും പിതാവ് ജെയിംസ് ഇതിനോടകം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഫോട്ടോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ജസ്‌ന രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിതാവ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതിന് മറുപടിയായി സിബിഐ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനിടെയാണ് പിതാവിന്റെ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts