മഞ്ജു വാര്യരുടെ കാറില്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡിന്റെ പരിശോധന. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില്‍ വച്ചാണ് നടിയുടെ വാഹനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്
വാഹനത്തില്‍ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോള്‍ ആളുകള്‍ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം മടങ്ങിയത്.
തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനത്തിലും തടഞ്ഞ് പരിശോധന നടത്തിയത്. മഞ്ജുവിനൊപ്പം മാനേജറും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു.