HomeIndiaVideo; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

Video; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. അനേക്കലില്‍ 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്.

ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.

സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അപകടത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ഓടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല.

അടുത്തുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ തട്ടാതെ തൊട്ടടുത്തേക്ക് രഥം തകർന്നുവീണത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. അനേക്കലിലെ ഹുസ്കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്. ഇതാണ് തകര്‍ന്നുതാഴെ വീണത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts