അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി.
ഏഴ് വർഷമായി ഈ യുവതി അയല്‍ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്ബതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. കാമുകനെ വീട്ടില്‍ താമസിപ്പിക്കണമെന്നും സാമ്ബത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
നാട്ടുകാർ വിവരം അറിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. മുൻകരുതല്‍ നടപടിയുടെ ഭാഗമായി ഉടൻ തന്നെ വെെദ്യുതി വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ യുവതിയുമായി സംസാരിച്ച് അവരെ താഴെ എത്തിക്കുകയായിരുന്നു.