ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാർത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം 9-ാം തീയതിയാണ് ഓണ്‍ലൈൻ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭർത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. അവിടെ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇദ്ദേഹം ഹോസ്റ്റലില്‍ എത്തുകയായിരുന്നു.
തുടർന്ന് വാർഡന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കി.