സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്ബാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.
വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്ബത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍
സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്. സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്ബര്‍. 13ാം തീയതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്മെന്റ് എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. കൊടുംക്രൂരതനിറഞ്ഞ ആഭിചാരക്രിയകളും പരസ്യമായ ലൈംഗിക വേഴ്ചയും സാത്താന്‍ ആരാധനയ്ക്ക് ഒടുവില്‍ നടക്കാറുണ്ട്.