വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കൈയിലുള്ളത് 55,000 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
എന്നാല്‍ ഡല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി ഗുരുഗ്രാമില്‍ 5838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്ബനികളിലെ ഓഹരിനിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്.
15 അപകീർത്തിക്കേസുകളടക്കം 18 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായുള്ളത്.സഹോദരി പ്രിയങ്കാഗാന്ധിക്കും പങ്കാളിത്തമുള്ള കൃഷിഭൂമികളും വാടകക്കെട്ടിടങ്ങളും അടക്കം 11,15,02,598 രൂപയുടെ ആസ്തി വേറെയുമുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമായി നാലേക്കറോളം കൃഷിഭൂമിയാണുള്ളത്. ഇരുവരുടെയും പേരില്‍ 2.1 കോടി വിലമതിക്കുന്ന ഫാം ഹൗസുണ്ട്.
2022-23 സാമ്ബത്തിക വർഷത്തില്‍ രാഹുലിന്റെ ആകെ വരുമാനം 1.02 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 49.7 ലക്ഷം രൂപയുടെ ബാധ്യതയുള്ള രാഹുലിന് 4.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുണ്ടെന്നും പറയുന്നു.