യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കല്‍പ്പറ്റ നഗരത്തില്‍ തടിച്ചുകൂടിയത്.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ കല്‍പ്പറ്റയില്‍ നടക്കുകയാണ്. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയില്‍ അണിനിരക്കും.
കെസി വേണുഗോപാല്‍, വിഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ, അബ്ബാസലി തങ്ങള്‍ തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം തന്നെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സഞ്ചരിക്കുന്നുണ്ട്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മൂന്ന് മണിയോടെ രാഹുല്‍ ഡല്‍ഹിക്ക് മടങ്ങും


