HomeKeralaബൈക്കിന് മുകളിലൂടെ ടിപ്പര്‍ ഇടിച്ചുകയറി; പെരുമ്ബാവൂരില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ഇടിച്ചുകയറി; പെരുമ്ബാവൂരില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

പെരുമ്ബാവൂർ താന്നിപ്പുഴയില്‍ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച്‌ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. 

ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്. നഴ്സിങ് വിദ്യാർഥിനിയായ മകള്‍ ബ്ലെസിയെ എല്‍ദോസ് അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്ബോഴാണ് അപകടമുണ്ടായത്.

ബ്ലെസി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എല്‍ദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ് എല്‍ദോസ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts