HomeKeralaഎം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്ബ് ആന്റണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ എം.യു. അമീഷ (23) എന്നിവരാണ് പിടിയിലായത്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 74 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. ഇടപ്പള്ളി കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും ചേർന്നാണ് പരിശോധിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts