ഭർത്താവിന്റെ ബന്ധു വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്ബ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെജെ റോമിയുടെ ഭാര്യ ആല്‍ഫി (32) ആണ് മരിച്ചത്.
ഭർത്താവിനൊപ്പമാണ് ആല്‍ഫി ബന്ധു വീട്ടില്‍ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് വ്യക്തമാക്കി.
മക്കള്‍: ആൻ മരിയ, ആൻ റോസ്, അജോണ്‍, അഡോണ്‍.