സി.പി.എം. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനുമായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അര്‍ജുന്‍ പ്രമോദാ(30)ണ് മരിച്ചത്. അച്ഛന്‍കോവില്‍ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്ബുഴ വയറപ്പുഴ കടവില്‍ ആറ്റിലാണ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അര്‍ജുന്‍ പ്രമോദിനെ രാവിലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബ് പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ പണയംവച്ച 70 പവന്‍ സ്വര്‍ണം തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു.
ബാങ്കിലെ സി.സി.ടിവി പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍ സ്വര്‍ണം എടുത്തുകൊണ്ടുപോകുന്നത് തെളിഞ്ഞത്. തുടര്‍ന്ന് ബാങ്കില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി നോമിനിയായാണ് അര്‍ജുന് ബാങ്കില്‍ ജോലി ലഭിച്ചത്.