സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്.
ആശുപത്രി കാന്പസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇ.കെ. ഫെലിസ് നസീര്‍.
ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ – 1056, 0471- 2552056)