HomeUncategorizedയുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും

യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും

ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വര്‍ധിക്കും.

വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തില്‍ എല്ലാ വര്‍ഷവും കുറഞ്ഞ അടിസ്ഥാന വേതനത്തില്‍ വര്‍ധനവ് വരുത്തി തുടങ്ങിയത്.

യുകെയില്‍ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന തീരുമാനങ്ങളില്‍ ഒന്നായിട്ടാണ് ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലയറുടെ ഈ പ്രഖ്യാപനത്തെ ഏവരും കാണുന്നത്. ഇത്തവണ കുറഞ്ഞ വേതനം 10.42 പൗണ്ടില്‍ നിന്ന് 11.44 ആയി ഉയരുന്നതിനാല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മാറ്റമാണ് ഏപ്രില്‍ 1ന് സംഭവിക്കുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts