കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസില്‍ പിടിയില്‍. നോയിഡ സ്വദേശിനിയായ ജസി അഗർവാള്‍ (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.
പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളില്‍ നിന്നായിരുന്നു മോഷണം പതിവാക്കിയത്. മോഷ്ടിച്ച ശേഷം നാട്ടിലെ ബ്ലാക്ക് മാർക്കറ്റില്‍ വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപുകള്‍ നഷ്ടമായെന്ന വിദ്യാർഥിനിയുടെ പരാതിയില്‍ സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസി പിടിയിലായത്.