സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരിഅത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്.
കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ മാതാവും കുട്ടിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു. ഇതിനിടെ കുട്ടിയുടെ സഹോദരി അബദ്ധത്തില്‍ മുറിയുടെ ജനല്‍ തുറന്നപ്പോള്‍ രണ്ടു വയസ്സുകാരി അതിലൂടെ താഴേക്ക് വീഴുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിന്റെ മുമ്ബിലേക്കാണ് കുട്ടി വീണത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു.
താഴേക്ക് വീണ കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡ് എടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. താഴേക്ക് വീണ കുട്ടിയെ എടുത്തപ്പോള്‍ മരിച്ചെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് കരുതിയത്. എന്നാല്‍ ജീവനുണ്ടെന്ന് മനസ്സിലായപ്പോള്‍ അത്ഭുതമാണ് തോന്നിയത്. അതിന് ശേഷം അടിയന്തര വൈദ്യ സഹായത്തിനായി ആംബുലന്‍സ് വിളിച്ചു