നോയിഡ: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.നോയിഡയിലാണ് സംഭവം.
ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ രീതിയില്‍ പെരുമാറ്റമുണ്ടായത്. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളർ തേച്ചിട്ടുണ്ട്. ഇതിനിടയില്‍ പരസ്‌പരം കെട്ടിപ്പിടിക്കുകയും മുത്തം നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷ വിമർശനമുയർന്നിരുന്നു. ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയെടുത്തത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹോളി ആഘോഷിക്കുന്ന കമിതാക്കളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. യുവാവിന്റെ മുഖത്ത് കളർ തേയ്ക്കുന്നതിനിടെ യുവതി റോഡില്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്.