ഇരിങ്ങാലക്കുട പെട്രോള്‍ പമ്ബില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഇരിങ്ങാലക്കുട മെറീന ആശുപത്രിയ്‌ക്ക് സമീപത്തുള്ള പെട്രോള്‍ പമ്ബില്‍ സ്‌കൂട്ടറില്‍ എത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാർ നല്‍കാൻ വിസമ്മതിച്ചു. കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാല്‍ മറ്റൊരു വാഹനത്തില്‍ പെട്രോള്‍ അടിക്കാനായി മാറിയ സമയം ഇയാള്‍ പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്ബിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഉടൻ തന്നെ മറീനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷാനവാസ് മരിച്ചത്