HomeKeralaതിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടം. ടിപ്പർ അപകടത്തില്‍ ഇരുചക്രവാഹന യാത്രികനാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. മുഖത്തും കയ്യിലും കാലിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പനവിള ജംഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തില്‍ അദ്ധ്യാപകന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒരാഴ്ചക്കിടയില്‍ തിരുവനന്തപുരത്തെ മൂന്നാമത്തെ ടിപ്പർ അപകടമാണിത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം വലിച്ചുകൊണ്ടു പോവുകയായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts