രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം മേയ് അവസാനത്തോടെയാണ്. മുന്‍ സീസണുകളെപ്പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക. പക്ഷെ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്ബോള്‍ ചില മാറ്റങ്ങള്‍ ഈ ടൂര്‍ണമെന്‍റിനുണ്ട് നിയമത്തിലാണ് ഈ സീസണില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്.
മാറ്റങ്ങൾ
1) ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ ബൗളര്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെന്നതാണ്. ഇതു ബൗളര്‍മാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തീരുമാനം കൂടിയാണ്. കഴിഞ്ഞ സീസണ്‍ വരെ ഒരു ബൗണ്‍സര്‍ മാത്രമേ ഒരോവറില്‍ എറിയാന്‍ ബൗളര്‍ക്കു സാധിച്ചിരുന്നുള്ളൂ.
2) സ്റ്റംപിങ് റിവ്യൂ പരിശോധിക്കുമ്ബോള്‍ അതോടൊപ്പം ക്യാച്ചാണോയെന്നതും തേര്‍ഡ് അംപയര്‍ പരിശോധിക്കുമെന്നതാണ്. അതായത് ഒരു സ്റ്റംപിങ് കോളില്‍ റഫറല്‍ വരുകയാണെങ്കില്‍ ക്യാച്ചാണോയെന്നാണ് തേര്‍ഡ് അംപയര്‍ ആദ്യം പരിശോധിക്കുക. അതിനു ശേഷം മാത്രമേ സ്റ്റംപിങ് റീപ്ലേ പരിശോധിക്കുകയുള്ളൂ.
IPL LIVE
ചുവടെ ഇഷ്ട്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് IPL LIVE മത്സരങ്ങൾ കാണാവുന്നതാണ് 👇👇👇
Read more: IPL 2024 LIVE MATCHപുതിയ സാങ്കേതിക വിദ്യ
ഇത്തവണ ബിസിസിഐ പരിചയപ്പെടുത്തുകയാണ്. സ്മാര്‍ട്ട് റീപ്ലേ സിസ്റ്റമെന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഓണ്‍ഫീല്‍ഡ് റിവ്യുകള്‍ കൂടുതല്‍ കണിശവും വേഗതത്തിലുമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ടിവി അംപയര്‍ക്കു ഹോക്ക് ഐ ഓപ്പറേറ്റര്‍മാര്‍ വളരെ വേഗത്തില്‍ നേരിട്ട് ദൃശ്യങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്. ഇതിനു വേണ്ടി ടിവി അംപയറും ഹോക്ക് ഐ ഓപ്പറേറ്റര്‍മാരും ഇനി ഒരേയിടത്തായിരിക്കും പ്രവര്‍ത്തിക്കുന്നത്.