കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ.
പറഞ്ഞതില്‍ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച് അവർ പറഞ്ഞു. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തില്‍ പങ്കെടുക്കാൻ സൗന്ദര്യം വേണം. കറുത്തവർ മേക്കപ്പ് ചെയ്ത് വൃത്തിയാക്കണം. മേക്കപ്പിട്ടാണ് പല കുട്ടികളും രക്ഷപ്പെടുന്നത്.
മാദ്ധ്യമപ്രവർത്തകരോടും വളരെ മോശമായ രീതിയിലായിരുന്നു സത്യഭാമ ജൂനിയറിന്റെ സംസാരം. തല്ലിവിട്ടാല്‍ പോലും പോകില്ലാത്ത കൂട്ടരാണെന്നും വാർത്താ സമ്മേളനത്തിനിടെ അവർ മാദ്ധ്യമപ്രവർത്തരെ അവർ അധിക്ഷേപിച്ചു.
മോഹിനിയാട്ടം കളിക്കുന്നവർ മോഹിനി ആയിരിക്കണം,. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ സൗന്ദര്യമുള്ളവരാകണം. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ലെന്നായിരുന്നു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ ജൂനിയർ പറഞ്ഞത്. ഇതിന് പിന്നാലെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ