HomeIndiaആള്‍മാറാട്ടം നടത്തിയ യുവതി വിവാഹ നിശ്ചയ ചടങ്ങിലും പോലീസ് വേഷം ധരിച്ചെത്തി; യുവതി അറസ്റ്റിൽ

ആള്‍മാറാട്ടം നടത്തിയ യുവതി വിവാഹ നിശ്ചയ ചടങ്ങിലും പോലീസ് വേഷം ധരിച്ചെത്തി; യുവതി അറസ്റ്റിൽ

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സില്‍ എസ്‌ഐയായി ആള്‍മാറാട്ടം നടത്തിയ യുവതി പോലീസിന്റെ വലയില്‍. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതി പിടിയിലാകുന്നത്.

തെലങ്കാന നർക്കേട്ട്പളളി സ്വദേശിനിയായ ജഡയ മാളവികയെന്ന 25 വയസുകാരിയാണ് ആള്‍മാറാട്ടം നടത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഏതു ചടങ്ങില്‍ പോയാലും യുവതി യൂണിഫോം ധരിച്ചാണ് എത്താറുള്ളത്. വിവാഹ നിശ്ചയ വേദിയിലും ഇത്തരത്തില്‍ യൂണിഫോം ധരിച്ചെത്തിയതോടെ പ്രതിശ്രുത വരന് സംശയം തോന്നുകയായിരുന്നു. ഐടി ഉദ്യോഗസ്ഥനായ പ്രതിശ്രുത വരൻ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടർന്ന് ആള്‍മാറാട്ട കേസില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് പിടിയിലായ മാളവിക. 2018-ല്‍ ആര്‍പിഎഫിലേക്കുള്ള എസ്‌ഐ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്ത് പരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ മാളവിക പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പരീക്ഷ പാസായെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച്‌ പൊലീസ് യൂണിഫോം ധരിച്ച്‌ യുവതി ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചത്. അമ്ബലങ്ങളിലടക്കം യൂണിഫോം ധരിച്ചിരുന്നതിനാല്‍ വിഐപി പരിഗണനയും യുവതിക്ക് ലഭിച്ചിരുന്നു. സദാസമയവും യൂണിഫോം ധരിച്ച്‌ പോകുന്നതിനാല്‍ യുവതി ശരിക്കും എസ്‌ഐ ആണെന്ന് നാട്ടുകാരും തെറ്റിദ്ധരിച്ചു. ഇതോടെ, വലിയ തട്ടിപ്പ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts