ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്.
വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട മേഖലയിലെ ബാലാജി എന്ന ഐസ്‌ക്രീം സ്റ്റാളിലാണ് മൂത്രവും ബീജവും കലര്‍ന്ന ഫലൂദ വില്‍പനയ്ക്ക് വച്ചത്. ഐസ്‌ക്രീം വില്‍പനക്കാരന്‍ സ്വയംഭോഗം ചെയ്യുകയും, തുടര്‍ന്ന് ഫലൂദയില്‍ ബീജം കലര്‍ത്തുകയും ചെയ്യുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഐസ്‌ക്രീം സ്റ്റാളില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് വില്‍പനക്കാരനെ പിടികൂടിയത്. വഴിയോരങ്ങളില്‍ വണ്ടികളില്‍ നിന്ന് ഫലൂദ ഐസ്ക്രീം വില്‍ക്കുന്നവർക്കും വഴിയോര ഭക്ഷണശാലകളുടെ ഉടമകള്‍ക്കും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.