കാനഡയില്‍ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒറ്റാവയയിലെ ഒന്റാറിയോവിലാണ് സംഭവം.
രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരണപ്പെട്ടത്. മൂന്നംഗ കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തമുണ്ടായതാണ് മരണ കാരണം. എന്നാല്‍, വീട്ടില്‍ തീപിടിത്തമുണ്ടായതെങ്ങനെയാണെന്ന് വ്യക്തമല്ല.
അഗ്നിബാധയെക്കുറിച്ച് അയല്‍വായികളാണ് പോലീസില്‍ അറിയിച്ചത്. പോലീസും ഫയർ ഫോഴ്സും എത്തിയായിരുന്നു തീനിയന്ത്രണവിധേയമാക്കിയത്. തീ അണയ്‌ക്കാൻ പോലീസും ഫയർ ഫോഴ്സും എത്തുമ്ബോള്‍, വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15 വര്‍ഷത്തോളമായി കാനഡയിലെ സ്ഥിരതാമസക്കാരാണ് കുടുംബം.