HomeKeralaടാര്‍വീപ്പയില്‍ കുടുങ്ങിയ  ഏഴുവയസ്സുകാരനെ രക്ഷിച്ചു; രക്ഷാപ്രവർത്തന വീഡിയോ വാർത്തയോടൊപ്പം 

ടാര്‍വീപ്പയില്‍ കുടുങ്ങിയ  ഏഴുവയസ്സുകാരനെ രക്ഷിച്ചു; രക്ഷാപ്രവർത്തന വീഡിയോ വാർത്തയോടൊപ്പം 

ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.

മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകൻ സാലിഹാണ് അപകടത്തില്‍പ്പെട്ടത്.

മുട്ടറ്റം ടാറില്‍ മുങ്ങിയ സാലിഹിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ആളുകള്‍ മുക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടിക്ക് പരിക്കുകള്‍ ഏല്‍ക്കാതെ അഗ്നിരക്ഷാ സേന പുറത്തെടുത്തു.

സ്റ്റേഷൻ ഓഫീസർ എം. അബ്ദുല്‍ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഓഫീസർമാരായ കെ. ഷനീബ്, കെ.ടി. സാലിഹ്, കെ. രജീഷ്, അഖില്‍, ആർ.വി. ചാക്കോ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts